ചെർപ്പുളശ്ശേരി. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് സ്ഥാപിക്കുന്ന എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് ഷോർണൂർ എംഎൽഎ പി മമ്മി കുട്ടി നിർവഹിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ അധ്യക്ഷത വഹിക്കും. എക്സ്-റേ യൂണിറ്റ് ചെർപ്പുളശ്ശേരി സർക്കാർ ആശുപത്രിയിൽ വരുന്നതോടെ രോഗികൾക്ക് ഒട്ടേറെ ആശ്വാസമാകും.