പാലക്കാട്. കോങ്ങാട് ചല്ലി കല്ലിൽ വച്ചുണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥിനി മരണമടഞ്ഞു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിഎസ് സി കെമിസ്ട്രി വിദ്യാർത്ഥിനി ഗൗരി ജി കൃഷ്ണയാണ് മരണമടഞ്ഞത്. കോങ്ങാട് കരുണാ നിവാസിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ ബസ്സിൽ വച്ച് ചെരിപ്പ് താഴേക്ക് പോവുകയും അത് എടുക്കാൻ ആയി കുനിഞ്ഞപ്പോൾ ബസ്സിൽ നിന്ന് തെറിച്ചു വീഴുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ ഗൗരി ജി കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.