anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി രാധാകൃഷ്ണന് ‘മാക്ട’യുടെ വിശിഷ്ടാംഗത്വം.

പ്രമുഖ സാഹിത്യകാരനും ചലച്ചിത്രകാരനുമായസി രാധാകൃഷ്ണന് മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട)വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു.

അഗ്നി, ഒറ്റയടിപ്പാതകൾ, പുഷ്യരാഗം , കനലാട്ടം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ
സി രാധാകൃഷ്ണൻ
പ്രിയ, തുലാവർഷം, പിൻനിലാവ്, പാൽക്കടൽ, ,തുടങ്ങി ഒട്ടേറെ മികച്ച സിനിമകളുടെ കഥാകൃത്തും തിരക്കഥാകൃത്തുമെന്ന നിലയിലും ചലച്ചിത്ര മേഖലയിൽ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ്.
ആഗസ്റ്റ് ഇരുപതാം തിയതി രാവിലെ പതിനൊന്ന് മണിക്ക്
സി രാധാകൃഷ്ണന്റെ വസതിയിൽ വച്ച് പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിൽ ‘മാക്ട’ ഭാരവാഹികളും പ്രവർത്തകരും ചേർന്ന്
സി രാധാകൃഷ്ണന് സംഘടനയുടെ വിശിഷ്ടാംഗത്വം നൽകി ആദരിക്കും.

എറണാകുളം കലൂർ ആസാദ് റോഡിലെ ആശ്രമം ലൈനിൽ ഉള്ള  സി രാധാകൃഷ്ണന്റെ വസതിയിൽ വച്ചായിരിക്കും ആദരിക്കൽ

 

Spread the News

Leave a Comment

IMG 20260806 WA0051