ചെർപ്പുളശ്ശേരി. പൂക്കോട്ടുകാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർ ഇല്ലെന്ന പരാതി ഉയർന്നത്. ഇന്ന് ചികിത്സയ്ക്ക് എത്തിയ പലർക്കും ഡോക്ടറില്ല എന്ന ബോർഡ് മാത്രമാണ് കാണാനായത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുകയും നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്ത ഈ സാമൂഹിക ആരോഗ്യ കേന്ദ്രം അടുത്തകാലത്താണ് ഇത്തരത്തിൽ അനാസ്ഥയുടെ വിളനിലയമായി മാറിയതെന്ന് കെ ജയദേവൻ പറഞ്ഞു. അതുകൊണ്ടുതന്നെ നാട്ടുകാരെ സംഘടിപ്പിച്ച കുത്തിരിപ്പ് സമരം നടത്തുകയാണ് ജയദേവൻ. ഡിഎംഒ ഉൾപ്പെടെയുള്ള ആളുകൾ വന്ന് ഇതിനെ പരിഹാരം കാണും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ നേരിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു കൊണ്ടാണ് മുൻ പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം നേതാവുമായ ജയദേവൻ പ്രതികരിച്ചത്