കോഴിക്കോട്. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻ മണി പ്രധാനമന്ത്രിക്കെതിരെ അവഹേളിക്കുന്ന തരത്തിൽ പ്രതികരിച്ചത്. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സംഘപരിവാർ സംഘടനകൾ പ്രതികരിക്കുകയും ജാൻമണിക്കെതിരെ വ്യാപകമായ തോതിൽ പരാതികൾ പറയുകയും ചെയ്തു. കോഴിക്കോട് സൈബർ പോലീസിനു നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റം ആയതുകൊണ്ട് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.