anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓണം ഓഫറുകളുമായി തനിഷ്‌ക്

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. 2026 ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 25 വരെ, ഉപഭോക്താക്കൾക്ക് തനിഷ്‌കിൽ നിന്നുള്ള പ്ലെയിൻ ഗോൾഡ് ആഭരണങ്ങൾക്ക് ഗ്രാമിന് 601 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ഈ ഉത്സവ സീസണിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഇത് കൂടുതൽ മൂല്യം നൽകുന്നു.

ഉപഭോക്താക്കൾ ഓണാഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ, പരമ്പരാഗത കരകൗശലവിദ്യയും സമകാലിക സൗന്ദര്യവും സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് തനിഷ്‌ക് അവതരിപ്പിക്കുന്നത്. പുതിയ ഡയമണ്ട് ആഭരണങ്ങൾ, ഭാരം കുറഞ്ഞ 14 കാരറ്റ്, 18 കാരറ്റ് ഡിസൈനുകൾ, സോളിറ്റയറുകൾ, 100 ശതമാനം ബൈബാക്ക് ലഭ്യമായ കളർ സ്റ്റോൺ ശേഖരങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ആഭരണ ശേഖരമാണ് ഓണത്തിനായി തനിഷ്‌ക് ഒരുക്കിയിരിക്കുന്നത്. ആഭരണ ശേഖരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘നറുമുഗൈ’ ആണ്. മുല്ലപ്പൂവിന്‍റെ കാലാതീതമായ സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മികച്ച ഗുണനിലവാരമുള്ള അൺകട്ട് ഡയമണ്ടുകൾ ഉപയോഗിച്ച് 18 കാരറ്റ് സ്വർണത്തിൽ തീർത്ത തനിഷ്‌കിന്‍റെ അൺകട്ട് ഡയമണ്ട് ഓപ്പൺ പോൾക്കി കളക്ഷനാണിത്.

കേരളത്തിലുള്ള തനിഷ്‌കിന്‍റെ ആറ് സ്റ്റോറുകളായ കൊച്ചി എം.ജി റോഡ്, ഇടപ്പള്ളി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ പ്രത്യേക ഓണം ഓഫർ ലഭ്യമാണ്. ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള തനിഷ്‌ക് സ്റ്റോർ സന്ദർശിച്ച് ആഭരണ ശേഖരങ്ങൾ കാണാനും ഉത്സവ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കും.

തനിഷ്‌കിന്‍റെ ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഉത്സവകാല ആഭരണ പർച്ചേസുകൾ കൂടുതൽ ലാഭകരമാക്കാം. സുതാര്യവും വ്യവസ്ഥാപിതവുമായ ഈ പ്രക്രിയയിലൂടെ, ഏതൊരു ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങളും (9 കാരറ്റ് വരെ കുറഞ്ഞ പ്യൂരിറ്റിയിലുള്ളവ പോലും) ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ മാറ്റി വാങ്ങാൻ സാധിക്കും.

ഡയമണ്ട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസിലാക്കാൻ തനിഷ്‌ക് സ്റ്റോറിലെ ഡയമണ്ട് എക്സ്പെർട്ടൈസ് സെന്‍റർ ഉപഭോക്താക്കളെ സഹായിക്കുന്നു. നൂതനമായ മൂല്യനിർണ്ണയ ഉപകരണങ്ങളിലൂടെയും വിദഗ്‌ധരുടെ മാർഗനിർദ്ദേശങ്ങളിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. തിളക്കം, ഇൻക്ലൂഷനുകൾ, ആധികാരികത, കരകൗശലവിദ്യ തുടങ്ങി ഡയമണ്ടിന്‍റെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന മാനദണ്ഡങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ ധാരണ നൽകാൻ ഈ അനുഭവം സഹായിക്കുന്നു. മൂല്യനിർണയ പ്രക്രിയ സുതാര്യവും സംവേദനാത്മകവുമാക്കുന്നതിലൂടെ, ഡയമണ്ട് പർച്ചേസിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനും തികഞ്ഞ ആത്മവിശ്വാസത്തോടെ ശരിയായ തീരുമാനങ്ങൾ എടുക്കാനും തനിഷ്‌ക് ഉപഭോക്താക്കളെ പ്രാപ്‌തരാക്കുന്നു.

വിശ്വാസം, കരകൗശലവിദ്യ, ഡിസൈൻ എന്നിവയിൽ പടുത്തുയർത്തിയ പാരമ്പര്യമുള്ള തനിഷ്‌ക്, ഓരോ ആഘോഷങ്ങളെയും അർത്ഥവത്താക്കുന്ന പാരമ്പര്യവും സമകാലിക സൗന്ദര്യവും സമന്വയിപ്പിക്കുന്ന ആഭരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ ഓണത്തിന്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള തനിഷ്‌ക് സ്റ്റോർ സന്ദർശിച്ച് വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങൾ കാണാനും, എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ ഡിസൈനുകൾ കണ്ടെത്താനും, ഈ പ്രത്യേക ഉത്സവ ഓഫറുകൾ പ്രയോജനപ്പെടുത്താനും സാധിക്കും.

Spread the News

Leave a Comment

IMG 20260806 WA0051