വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ഓണാഘോഷം ‘ശ്രാവണം 2026’ സംഘടിപ്പിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. മോഹനൻ മുഖ്യാതിഥിയായി.പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, വി. വിദ്യ, ടി.എസ്. സഞ്ജീവ് എന്നിവർ സംസാരിച്ചു.
പൂക്കള മത്സരം, വിവിധ കലാപരിപാടികൾ, ഓണക്കളികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു