ചെർപ്പുളശ്ശേരി / കുളപ്പട: സ്ട്രൈക്കേഴ്സ് കുളപ്പട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുളപ്പട സെന്ററിൽ നബിദിന റാലിക്ക് സ്വീകരണവും ഓണം 2K26 ആഘോഷവും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 25ന് നബിദിനത്തോടനുബന്ധിച്ച് കുളപ്പട സെന്ററിൽ എത്തുന്ന നബിദിന റാലിക്ക് ഹൃദ്യമായ സ്വീകരണം നൽകും. റാലിയിൽ പങ്കെടുക്കുന്നവർക്കും നാട്ടുകാർക്കും പാനീയങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യും.
ആഗസ്റ്റ് 26 ബുധനാഴ്ച തിരുവോണ നാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ പരിപാടികളോടെയാണ് ഓണം 2K26 ആഘോഷം സംഘടിപ്പിക്കുന്നത്. പൂക്കളം, ചെണ്ടമേളം, വെടിക്കെട്ട് എന്നിവയ്ക്കൊപ്പം വടംവലി, ഉറിയടി, കസേരക്കളി, കുട്ടികൾക്കായുള്ള മിഠായി പെറുക്കൽ, ലെമൺ & സ്പൂൺ, ഷൂട്ടൗട്ട്, ഫ്ലവർ ഗെയിം (പൊടിക്കളി) തുടങ്ങിയ നിരവധി മത്സരങ്ങളും അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഓണം 2K26 സമ്മാന കൂപ്പൺ നറുക്കെടുപ്പും നടക്കും.
നാടിന്റെ ആഘോഷവേദിയായി കുളപ്പട സെന്ററിനെ മാറ്റുന്ന പരിപാടിയിൽ കുടുംബസമേതം എല്ലാവരും പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികൾ അഭ്യർഥിച്ചു.
നബിദിനാഘോഷത്തിന്റെ സ്നേഹവും സൗഹൃദവും ഓണത്തിന്റെ സന്തോഷവും ഒരുമിക്കുന്ന ആഘോഷത്തിന് സ്ട്രൈക്കേഴ്സ് കുളപ്പട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് നേതൃത്വം നൽകുന്നത്.
ഷൗക്കത്ത് അലി.ഒ.കെ ചെര്‍പ്പുളശ്ശേരി