anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

‘ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” റിലീസായി.

2024 ഐ എഫ് എഫ് കെ യിൽ പ്രീമിയർ ചെയ്യപ്പെട്ട, ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art Redrawn in Respiration) IEFFK കേരള യൂട്യൂബ് ചാനലിലൂടെ റിലീസായി.

വീക്ക് എൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിങ് വഴി നിർമ്മിച്ച ഈ പരീക്ഷണചിത്രം ഒരു മോകുമെൻ്ററിയാണ്. (കഥയെ/അയഥാർത്ഥമായ കാര്യത്തെ ഡോക്യുമെൻ്ററിയുടെ ശൈലിയിൽ അവതരിപ്പിക്കുന്ന രീതി)
പ്രദീപ് കുമാർ, സൂര്യ. എസ്, കെൻഷിൻ, ഗൗതമി കൗർ, ഡോ. ആരോമൽ റ്റി, അനിൽ ഇ.പി, ഷെറിൻ കാതറിൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകർ ജോസ് മോഹൻ, ഡോൺ പാലത്തറ, ബിജു മോഹൻ എന്നിവരാണ്. ഹരി ഗീത സദാശിവൻ എഡിറ്റിങ്ങും ഷാബു ചെറുവല്ലൂർ സൗണ്ട് ഡിസൈനിങ്ങും നിർവ്വഹിച്ച ചിത്രത്തിൽ ഡാനി സണ്ണിയാണ് ലൈവ് സൗണ്ട് റിക്കോഡിസ്റ്റ്.

മലയാളത്തിലെ ശ്രദ്ധേയങ്ങളായ സ്വാതന്ത്ര്യ സിനിമകളുടെയും കലാമൂലമുള്ള ചലചിത്രങ്ങളുടെയും സമാഹാരമാണ് IEFFK കേരളയുടെ യൂട്യൂബ് ചാനൽ.

Spread the News

Leave a Comment

IMG 20260806 WA0051