ചെർപ്പുളശ്ശേരി: സുന്നി സംഘ കുടുംബം ചെർപ്പുളശ്ശേരി സോണിനു കീഴിൽ സംഘടിപ്പിക്കുന്ന ‘സ്നേഹ ലോകം’ തിരു നബി പഠന സംഗമം, മീലാദ് റാലി എന്നിവയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെർപ്പുളശ്ശേരി സുന്നി മദ്റസയിൽ ചേർന്ന സോൺ സെൻട്രൽ ക്യാബിനറ്റ് യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
എസ്.വൈ.എസ്. സോൺ പ്രസിഡന്റ് റഫീഖ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സോൺ വൈസ് പ്രസിഡന്റ് ഹസൻ അൻവരി യോഗം ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് ആറ് ഞായറാഴ്ച നെല്ലായ നിലംപതി മദ്റസാ ഓഡിറ്റോറിയത്തിൽ വെച്ചാണ് ‘സ്നേഹ ലോകം’ പ്രവാചക പഠന സംഗമം നടക്കുന്നത്. പ്രവാചക ദർശനങ്ങളുടെ കാലിക പ്രസക്തി ചർച്ച ചെയ്യുന്ന ഈ പഠന സംഗമം ആറ് മണിക്കൂർ നീണ്ടുനിൽക്കും.
തുടർന്ന് സെപ്തംബർ 12-ന് ചെർപ്പുളശ്ശേരി ടൗണിൽ വിവിധ മഹല്ലുകളുടെയും മദ്റസകളുടെയും സഹകരണത്തോടെ വർണാഭമായ മീലാദ് റാലിയും സംഘടിപ്പിക്കും. പരിപാടികൾ വൻ വിജയമാക്കാൻ സെൻട്രൽ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ:
ഉപദേശക സമിതി: ഉമർ ഫൈസി മാരായമംഗലം, ജമാലുദ്ദീൻ ഫൈസി പൂതക്കാട്, നാസർ ബാഖവി, റശീദ് സഖാഫി പട്ടിശേരി, സൈതലവി മോളൂർ, അബു മുസ്ലിയാർ പൂതക്കാട്, മുഹമ്മദ് കുട്ടി ഹാജി നെല്ലായ
ചെയർമാൻ: ഹസൻ അൻവരി മാരായമംഗലം
ജനറൽ കൺവീനർ: ഒ.കെ. മുഹമ്മദ് ആയത്തച്ചിറ
ഫിനാൻസ് കൺവീനർ: കബീർ ഹിശാമി