ചെർപ്പുളശ്ശേരി: അൽ ബിലാൽ മിലാദ് ക്യാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ്, സെയിൻസ് ഐ ഹോസ്പിറ്റൽ ചെർപ്പുളശ്ശേരി എന്നിവ സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
പാണ്ടമംഗലം മദ്റസത്തുൽ ബിലാലിൽ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു ക്യാമ്പ്. നേത്ര പരിശോധന, വിവിധ ലാബ് പരിശോധനകൾ, വൈറ്റൽ ടെസ്റ്റുകൾ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി. മജീസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് ലാബ് പരിശോധനകൾ നടത്തിയത്.
കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാനിർദേശങ്ങൾ നൽകുന്നതിനുമായി വിദഗ്ധരുടെ സേവനവും ക്യാമ്പിൽ ഒരുക്കിയിരുന്നു. സ്ത്രീകളും വയോധികരും ഉൾപ്പെടെ നിരവധി പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്തു. ആവശ്യക്കാർക്ക് കണ്ണടകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.