anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എം.പി. ഫണ്ടിൽ നിർമ്മിച്ച വെള്ളിനേഴി നാണു നായർ സ്മാരക കലാകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

IMG 20260823 WA0096

വെള്ളിനേഴി: കഥകളി ആചാര്യൻ വെള്ളിനേഴി നാണു നായരുടെ സ്മരണയ്ക്കായി, എം.പി. ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളിനേഴി നാണു നായർ സ്മാരക കലാകേന്ദ്രത്തിന്റെ കളരി–ഓഫീസ് കെട്ടിടം പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ഡോ. വെള്ളിനേഴി അച്ചുതൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എ. ദീപ, കെ.സി. രവിശങ്കർ, കലാഗ്രാമം ഉപദേശക സമിതി അംഗം ഒ. വിജയകുമാരൻ, വി. രാമകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാകേന്ദ്രം സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. വി. ഗോപാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിച്ച കോൺട്രാക്ടർ രമേശിനെ ചടങ്ങിൽ എം.പി. വി.കെ. ശ്രീകണ്ഠൻ പൊന്നാടയണിയിച്ച് ആദരിച്ചു. കഥകളിയുടെ സമ്പന്നമായ പാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനും കലാപഠന–പരിശീലന പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും പുതിയ കളരി–ഓഫീസ് കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Spread the News

Leave a Comment

IMG 20260806 WA0051