anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാരക്കുത്തങ്ങാടിയിൽ യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി രൂപീകരിച്ചു

പട്ടാമ്പി: യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിന്റെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ മുതുതല പഞ്ചായത്തിലെ കാരക്കുത്തങ്ങാടിയിൽ ഡി.ബി.സി (ഡെമോക്രാറ്റ് ബൂത്ത് കമ്മിറ്റി) രൂപീകരിച്ചു. യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി എന്ന നിലയിലാണ് കാരക്കുത്തങ്ങാടിയിൽ കമ്മിറ്റി പ്രഖ്യാപിച്ചത്. ഭാരവാഹികളുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

ഫൈസൽ ബാബുവിനെ പ്രസിഡന്റായും മിസ്ഹബ് ഹസനെ സെക്രട്ടറിയായും വിശാഖിനെ വൈസ് പ്രസിഡന്റായും അദ്നാൻ നാസർ, ഷഫീദ, സൗദാബി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും അബ്ദുറഹ്മാനെ ട്രഷററായും തെരഞ്ഞെടുത്തു.
യങ് ഡെമോക്രാറ്റ്സ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ് ജംഷീന അദ്നാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഖ്യാപന യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം അഹമ്മദ് ശാമിൽ ഹംസ സ്വാഗതം പറഞ്ഞു. സംസ്ഥാന കൺവീനർ എം.എം. താഹിർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിറ്റി അംഗം ഹസ്സൻ ചിയാനൂർ വിഷൻ പേപ്പർ അവതരിപ്പിച്ചു. പട്ടാമ്പി മണ്ഡലം സെക്രട്ടറി ഇബ്രാഹിം തോട്ടിൻകര ഡി.ബി.സി പ്രഖ്യാപനം നടത്തി. ഡി.ബി.സി സെക്രട്ടറി മിസ്ഹബ് ഹസൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കാരക്കുത്തങ്ങാടിയിലൂടെ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ യങ് ഡെമോക്രാറ്റ്സ് പട്ടാമ്പി മണ്ഡലം ജോയിന്റ് സെക്രട്ടറി ഇർഷാദ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം തോട്ടിൻകര അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിറ്റി അംഗം ഹസ്സൻ ചിയാനൂർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിറ്റി അംഗം നിസാർ അഹമ്മദ് വിഷയാവതരണം നടത്തി.
എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷഹീർ ചാലിപ്പുറം, ബഷീർ മൗലവി, മുസ്തഫ കുളപ്പുള്ളി, പട്ടാമ്പി മണ്ഡലം പ്രസിഡന്റ് നാസർ വി.എം.എച്ച്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ മൗലവി, വിമൺ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹഫ്സ സുലൈമാൻ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം സലാഹ് ഷൊർണൂർ എന്നിവർ ആശംസകൾ നേർന്ന്
യുവജനങ്ങളെ ജനകീയ വിഷയങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുപ്പിക്കുകയും നാട്ടിലെ യുവജനങ്ങളെ ഏകോപിപ്പിച്ച് പൊതുജനനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ഡി.ബി.സി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കാരക്കുത്തങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രവർത്തനം മണ്ഡലത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

 

 

Spread the News

Leave a Comment

IMG 20260806 WA0051