anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആഘോഷം അർഹരിലേക്കെത്താൻ: ജീവനക്കാരിലൂടെ 50 നിർധന കുടുംബങ്ങൾക്ക് ഓണസന്തോഷമെത്തിച്ച് ബിൽറ്റ്ടെക്

കൊച്ചി, ഓഗസ്റ്റ് 24, 2026:* ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായി ബിൽറ്റ്ടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ‘ഒന്നിച്ചോണം ഒരുമിച്ചോണം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 50 നിർധന കുടുംബങ്ങൾക്ക് ഓണസന്തോഷമെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സാധാരണ ഓണാഘോഷ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, കമ്പനിയിലെ 50 ജീവനക്കാരെ നേരിട്ട് പങ്കാളികളാക്കിയാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടപ്പിലാക്കുന്നത്. ഇതിലൂടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായ 50 വ്യക്തികളെയോ കുടുംബങ്ങളെയോ കണ്ടെത്തി സഹായിക്കുന്നതിനായി ജീവനക്കാർക്ക് കമ്പനി സാമ്പത്തിക സഹായം കൈമാറും. ജീവനക്കാരിലൂടെ കൂടുതൽ കുടുംബങ്ങളിലേക്ക് ഓണത്തിന്റെ സമൃദ്ധിയും സന്തോഷവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

“കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ഉത്സവമാണ് ഓണം. ‘ഒന്നിച്ചോണം ഒരുമിച്ചോണം’ പദ്ധതിയിലൂടെ ഞങ്ങളുടെ ആഘോഷത്തെ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ബിൽറ്റ്ടെക് സ്ഥാപകൻ ബിനോയ്‌ തോമസ് വ്യക്തമാക്കി. സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് താങ്ങാവാനും, ജീവനക്കാരിൽ സാമൂഹിക പ്രതിബദ്ധത വളർത്താനും ഈ പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

***

Spread the News

Leave a Comment

IMG 20260806 WA0051