anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി മീഡിയ സെന്റർ ഓണാഘോഷ പരിപാടി പി മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സെന്റർ ചെർപ്പുളശ്ശേരി നടത്തിയ ഓണാഘോഷം മിഥില റീജൻസിയിൽ  പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് മീഡിയ സെന്റർ ചുരുങ്ങിയ കാലയളവിൽ തന്നെ ചെർപ്പുളശ്ശേരിയിൽ നടത്തിയതെന്ന് എംഎൽഎ പറഞ്ഞു.IMG 20260824 WA0170(1)

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് എല്ലാ സഹായവും ഏതുകാലത്തും ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ സെന്റർ മുഖ്യരക്ഷാധികാരി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിക്കുവാൻ മീഡിയ സെന്ററിനു കഴിയണമെന്നും, സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമപ്രവർത്തകരായ മീഡിയ സെന്റർ അംഗങ്ങൾ കാണിക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കെ ബാലകൃഷ്ണൻ പറഞ്ഞു.IMG 20260824 WA0169

മീഡിയ സെന്ററിന് എല്ലാവിധ പിന്തുണയും പി ശ്രീകുമാർ വാഗ്ദാനം ചെയ്തു. ചടങ്ങിൽ വെച്ച് മമ്മിക്കുട്ടി എംഎൽഎ യെ പി ശ്രീകുമാർ ആദരിച്ചു.IMG 20260824 WA0195

മുതിർന്ന മാധ്യമ പ്രവർത്തകൻ പി മുരളി മോഹൻ, മീഡിയ സെന്റർ പ്രസിഡന്റ് നിഖിൽ രാജ്, സെക്രട്ടറി ശിശിര കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. മീഡിയ സെന്റർ അംഗങ്ങൾക്ക് ഓണക്കോടികളും ഓണക്കിറ്റും വിതരണം ചെയ്തു.IMG 20260824 WA0153

Spread the News

Leave a Comment

IMG 20260806 WA0051