ചെറുപ്പളശ്ശേരി ചളവറ മിൻഹാജുൽ ഹുദാ ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തിൽ മിലാദാഘോഷം നടത്തി കാലത്ത് 7 30ന് പ്രസിഡണ്ട് ബാപ്പു മുസ്ലിയാർ ചളവറ പതാക ഉയർത്തി അബ്ദുള്ള അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി തുടർന്ന് നടന്ന ഘോഷയാത്രയിൽ ദഫ് സ്കൗട്ട് ഫ്ലവർഷോ തുടങ്ങിയവ അണിനിരന്നു എസ് വൈ എസ് കേരള മുസ്ലിം ജമാഅത്ത് എസ്എസ്എഫ് എസ് ബി എസ് പ്രവർത്തകർ റാലിയിൽ അണിനിരന്നു മുഹമ്മദലി സഖാഫി മഠത്തി പറമ്പ് മുഹമ്മദലി സഖാഫി ചളവറ ഹാഫിള് ജുനൈദ് സഖാഫി കൊളത്തൂർ സഈദ് മുസ്ലിയാർ ചളവറ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി
