ചെർപ്പുളശ്ശേരി / കുളപ്പട: സ്ട്രൈക്കേഴ്സ് കുളപ്പട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം 2K26 ആഘോഷം നാളെ (ആഗസ്റ്റ് 26, ബുധനാഴ്ച) കുളപ്പട സെന്ററിൽ നടക്കും.
തിരുവോണ നാളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പൂക്കളം, ചെണ്ടമേളം, വെടിക്കെട്ട് എന്നിവയ്ക്കൊപ്പം വടംവലി, ഉറിയടി, കസേരക്കളി, കുട്ടികൾക്കായുള്ള മിഠായി പെറുക്കൽ, ലെമൺ & സ്പൂൺ, ഷൂട്ടൗട്ട്, ഫ്ലവർ ഗെയിം (പൊടിക്കളി) തുടങ്ങിയ നിരവധി മത്സരങ്ങളും അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഓണം 2K26 സമ്മാന കൂപ്പൺ നറുക്കെടുപ്പും നടക്കും.
നാടിന്റെ ആഘോഷവേദിയായി കുളപ്പട സെന്ററിനെ മാറ്റുന്ന ഓണാഘോഷത്തിൽ കുടുംബസമേതം എല്ലാവരും പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികൾ അഭ്യർഥിച്ചു.
സ്നേഹവും സൗഹൃദവും ഒത്തുചേരുന്ന ഓണം 2K26 ആഘോഷത്തിനായി കുളപ്പട ഒരുങ്ങിക്കഴിഞ്ഞു.
ഷൗക്കത്ത് അലി.ഒ.കെ, ചെർപ്പുളശ്ശേരി