anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്രിസ് ഗെയിൽ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും; കാണികളെ ആവേശത്തിലാക്കാൻ 29-ന് യൂണിവേഴ്സൽ ബോസ് കാര്യവട്ടത്ത്*

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് വീശുക.

ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കെസിഎല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് മുന്നോടിയായി ആരാധകർക്കായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും അദ്ദേഹം ക്രീസിലെത്തുക. ഗാലറികളെ ഇളക്കിമറിക്കുന്ന ഗെയ്‌ലിന്റെ വിഖ്യാതമായ വെടിക്കെട്ട് ബാറ്റിങ്ങും പടുകൂറ്റൻ സിക്സറുകളും നേരിൽ കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് ലഭിക്കുന്ന അപൂർവ്വ അവസരമാണിത്.
ലോകമെമ്പാടുമുള്ള കാണികളെ ആവേശത്തിലാറാടിച്ച ഗെയ്‌ലിന്റെ സ്ഫോടനാത്മക ബാറ്റിങ് ശൈലിക്ക് സാക്ഷിയാകാൻ കഴിയുന്നത് ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു വിരുന്നായിരിക്കുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ വ്യക്തമാക്കി. ഈ ബാറ്റിങ് വിസ്മയത്തിനും തുടർന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടത്തിനും സാക്ഷ്യം വഹിക്കാൻ മുഴുവൻ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the News

Leave a Comment

IMG 20260806 WA0051