മാരായമംഗലം കൈരളി ഗ്രന്ഥശാല & റീഡിംഗ് റൂം ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ഗ്രന്ഥശാല ഒറ്റപ്പാലം താലൂക്ക് കൗൺസിൽ പ്രസിഡണ്ട് ഐ ഷാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു
ഗ്രന്ഥശാല പ്രസിഡണ്ട് എം ശശികുമാർ
അധ്യക്ഷത വഹിച്ചു.
വി. ദിലിപ് , ഡോ. കെ അജിത്, പി.കെ. വാസുദേവൻ , എം ഗിരിഷ്,
പി. മോഹൻദാസ്, പി ഉണ്ണികൃഷ്ണൻ ,സി അഭിലാഷ് , സുനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി
വീട്ടിലെ പൂക്കളം, മറ്റു ഓണക്കളികൾ,ഓണപ്പാട്ടുകൾ, എന്നിവ ഉണ്ടായിരുന്നു.

കൈരളി ബാലവേദി, വനിതാവേദി, യുവത എന്നിവയിലെ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ വിതരണം ചെയ്തു