സൈജു കുറുപ്പ് നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിവരാസനം സിനിമയുടെ അടുത്ത ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു.നിലക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ, വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത് ഡോ അമ്പാടി ആണ്.
ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈകോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. സിനിമയുടെ തിരക്കഥ ഉൾപ്പെടെ സമർപ്പിച്ചതിന് ശേഷം ആണ് ദേവസ്വം ബോർഡ് ചിത്രീകരണാനുമതി നൽകിയത്. വനം വകുപ്പിന്റെ അനുമതിയും ചിത്രീകരണത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണത്തിനായി
ശബരിമല സന്നിധാനത്തിന്റെയും പതിനെട്ടാം പടിയുടെയും പട കൂറ്റൻ സെറ്റ് ആണ് സിനിമയുടെ
അണിയറ പ്രവർത്തകർ നിർമിച്ചത്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഒരുക്കിയ സെറ്റ് കാണാൻ നിരവധി വ്യക്തികൾ ആണ് തലസ്ഥാനത്ത് എത്തിയിരുന്നത്.
മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രോജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ, ഡി.ഒ.പി: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർഥൻ. സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഓ : പ്രതീഷ് ശേഖർ.