anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അയ്യങ്കാളി പഠന പ്രബോധന ക്ലാസും ആദരായണവും നടത്തി.

ചെർപ്പുളശ്ശേരി. കേരള നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാചരണത്തിൻ്റെ ഭാഗമായി മലബാർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ മാരായമംഗലം ഫീനിക്സ് ഹിന്ദി വിദ്യലയത്തിൽ വിദ്യാർത്ഥികൾക്കായി അയ്യങ്കാളിയുടെ പ്രവർത്തന മേഖലകളെക്കുറിച്ചും അധ:സ്ഥിതി വർഗത്തിൻ്റെ ഉന്നമനത്തിനായി അദ്ദേഹം ചെയ്ത ത്യാഗോജ്വലമായ സേവനങ്ങളെക്കറിച്ചു മുള്ള പഠന പ്രബോധന ക്ലാസ്  മലബാർ സൗഹൃദ വേദിയുടെ കൺവീനർ  ബിജുമോൻ പന്തിരുകുലം ഉദ്ഘാടനം  ചെയ്തു. ഫീനിക്സ് ഹിന്ദിവിദ്യാലയത്തിൻ്റെ പ്രിൻസിപ്പാൾ  ഡോ. കെ. അജിത് മാരായമംഗലം അധ്യക്ഷത വഹിച്ചു.

പ്രസ്തുത പരിപാടിയോടനുബന്ധിച്ച് നടത്തിയ ആദരായണത്തിൽ നാട്ടിലെ പ്രശസ്ത കാർഷിക തൊഴിലാളിയായ പേരാലിൻ കൂട്ടത്തിൽ അയ്യപ്പന്
ഹിന്ദി വിദ്യായത്തിൻ്റെ രക്ഷാധികാരി ജയകുമാർ ഉല്ലാസ് പൊന്നാട അണിയിച്ച് ആദരിച്ചു. ലക്ഷ്മി ഗായത്രി സ്വാഗതവും സരിത പി.കെ നന്ദിയും പറഞ്ഞു.

 

Spread the News

Leave a Comment

IMG 20260806 WA0051