anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഷൊർണ്ണൂരിൽ യങ് ഡെമോക്രാറ്റ്സ് യൂത്ത് കൗൺസിൽ രൂപീകരിച്ചു

ഷൊർണ്ണൂർ: യുവജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യങ് ഡെമോക്രാറ്റ്സ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പാലക്കാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൊർണ്ണൂർ യൂത്ത് അസംബ്ലിയിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

യുവജന രാഷ്ട്രീയം, ജനാധിപത്യ മൂല്യങ്ങൾ, യങ് ഡെമോക്രാറ്റ്സിന്റെ ആശയങ്ങൾ എന്നിവ സംബന്ധിച്ച് പരിപാടിയിൽ വിശദീകരണം നടന്നു. യുവാക്കളുടെ വിവിധ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും ആശയസംവാദങ്ങൾക്ക് ശക്തമായ വേദിയൊരുക്കുന്നതിനുമാണ് യൂത്ത് കൗൺസിലിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
എസ്.ഡി.പി.ഐ ഷൊർണ്ണൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ ടി.എം ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർ സലാഹ് ഷൊർണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹീം തൂത സ്വാഗതം പറഞ്ഞു. യങ് ഡെമോക്രറ്റസ് സംസ്ഥാന കമ്മിറ്റി അംഗം സിറാജ് കോയ വിഷൻ പേപ്പർ അവതരണം നടത്തി . ഡബ്ല്യു.ഐ.എം മണ്ഡലം കമ്മിറ്റി അംഗം ജസീന അലി ഷൊർണ്ണൂർ, എസ്.ഡി.പി.ഐ മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി യാസർ അബ്ദുൽ കരീം, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മുസ്തഫ കുളപ്പുള്ളി എന്നിവർ സംസാരിച്ചു.
യുവജനങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ജനാധിപത്യപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും യങ് ഡെമോക്രാറ്റ്സ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നൂറിലധികം വിദ്യാർഥികളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051