ഗുരുവായൂർ. മുഹൂർത്ത ദിവസങ്ങളിൽ വിവാഹത്തിന് വൻ തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. നാളെ ആഗസ്റ്റ് 30 ന് 356 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്. കിഴക്കേ നടയിൽ സ്ഥാപിച്ച ആറു വിവാഹ മണ്ഡപങ്ങളിൽ രാവിലെ നാലുമണി മുതൽ വിവാഹങ്ങൾ നടക്കും. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. 25 പേർക്കാണ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുക. ടോക്കൺ കൊടുത്ത ശേഷം ഇവരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുത്തുകയും ക്രമപ്രകാരം മണ്ഡപത്തിൽ വിവാഹ ചടങ്ങിനായി പങ്കെടുപ്പിക്കുകയും ചെയ്യും. രാത്രിയിൽ വൻ തിരക്കാണ് ഗുരുവായൂരിൽ കാണപ്പെടുന്നത്.