anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഹൈലൈറ്റ് ‘ഒളിമ്പസ്’ ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട്31 ഓഗസ്റ്റ് 2026: കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ആഡംബരവും സുസ്ഥിരതയും ഒരുമിക്കുന്ന അത്യാധുനിക റസിഡൻഷ്യൽ സമുച്ചയമായ ‘ഹൈലൈറ്റ് ഒളിമ്പസി’ലെ ആദ്യ ടവറായ ‘ഒളിമ്പസ് 1’ ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്. 7.07 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ, നൂറിലധികം ലോകോത്തര സൗകര്യങ്ങളും 40,000-ത്തിലധികം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇടവും ടെറസിൽ ഒരുക്കിയിട്ടുണ്ട്. 33 നിലകളിലായി 526 അപ്പാർട്ട്മെന്റുകളാണ് ഒളിമ്പസ് 1-ലുള്ളത്. 12,70,039 ചതുരശ്ര അടി ആകെ വിസ്തീർണ്ണമുള്ള ടവറിൽ 919 മുതൽ 3,150 ചതുരശ്ര അടി വരെയുള്ള അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നു. ഭാവിയിലേക്കും അനുയോജ്യമായ രീതിയിലാണ് ഒളിമ്പസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 412 അപ്പാർട്ട്മെന്റുകൾ അടങ്ങുന്ന പദ്ധതിയിലെ രണ്ടാമത്തെ ടവറായ ‘ഒളിമ്പസ് 2’-ന്റെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്.

നിരവധി ടവറുകളിലായി അപ്പാർട്ട്മെന്റുകൾ വിഭജിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വേറിട്ട്, പദ്ധതിയിലെ ആകെ 938 അപ്പാർട്ട്മെന്റുകളും രണ്ട് ടവറുകളിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ടവറിലും എല്ലാ അപ്പാർട്ട്മെന്റുകളെയും ബന്ധിപ്പിക്കുന്ന ഒരൊറ്റ നേർരേഖയിലുള്ള പാസേജ് ആണ് പ്രധാന ആകർഷണം. താമസക്കാർക്കിടയിൽ സൗഹൃദവും പരസ്പരബന്ധവും വളർത്താൻ സഹായിക്കുന്ന തരത്തിലാണിത്. വാസ്തുവിദ്യാ മികവിനപ്പുറം, കൂട്ടായ്മയുടെയും കമ്മ്യൂണിറ്റി ലിവിങ്ങിന്റെയും ആശയത്തിലാണ് ഒളിമ്പസ് പടുത്തുയർത്തിയിരിക്കുന്നത്.

ആഡംബരത്തോടൊപ്പം മികച്ച കമ്മ്യൂണിറ്റി അന്തരീക്ഷവും ഒരുക്കുക എന്ന ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ ദീർഘവീക്ഷണം യാഥാർത്ഥ്യമാക്കുന്ന രീതിയിൽ സ്ഥപതി ആർക്കിടെക്റ്റ്സാണ് ഒളിമ്പസ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.”സ്വന്തം നാട്ടിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങൾ മാത്രമല്ല, സുരക്ഷിതവും ഊർജ്ജസ്വലവുമായ സാമൂഹിക ജീവിതം കൂടി അനുഭവിക്കാൻ സാധിക്കണം.” ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി.

നൂറിലധികം ലോകോത്തര സൗകര്യങ്ങളോടുകൂടിയ സജ്ജീകരണങ്ങളടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെറസ് വിനോദ ഇടം ഒളിമ്പസിന്റെ മികവിന് കൂടുതൽ കരുത്ത് പകരുന്നു. വിശാലമായ സോഷ്യൽ സ്പേസുകൾ മുതൽ ലോകോത്തര വിനോദസൗകര്യങ്ങളിലൂടെയെല്ലാം മികച്ച അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

“ഇത്രയും വലിയൊരു പദ്ധതി കോഴിക്കോട്ട് യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ വലിയ അഭിമാനവും ആഹ്ളാദവുമുണ്ട്. മലബാർ മേഖലയിലെ തന്നെ ഏറ്റവും മികച്ച റസിഡൻഷ്യൽ നിർമ്മിതിയായി ഇത് മാറുന്നതിൽ ഏറെ സന്തോഷം.” ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

ഒരു നിലയിൽ 22 അപ്പാർട്ട്മെന്റുകൾ പോലെ, വിവിധ റെക്കോർഡുകൾ തിരുത്തികുറിക്കുന്നുമുണ്ട് ഹൈലൈറ്റ് ഒളിമ്പസ്. കൂറ്റൻ ടെറസ് സൗകര്യത്തിന് പുറമേ, നാലാം ബേസ്‌മെന്റിൽ 20,000-ത്തിലധികം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പ്ലാസയുമെല്ലാം വിനോദത്തിനും വിശ്രമത്തിനുമായി വേണ്ടതെല്ലാം പുറത്തുപോകാതെതന്നെ സാധ്യമാക്കുന്നു.

“നഗരജീവിതത്തിന്റെ സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന, ആസൂത്രണത്തിന്റെയും വാസ്തുവിദ്യാ മികവിന്റെയും പൂർത്തീകരണമാണ് ഈ പദ്ധതി. ഡിസൈൻ മുതൽ സൗകര്യങ്ങൾ വരെ ഓരോ ഘടകവും ജീവിതനിലവാരം ഉയർത്താനുതകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.” ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മിക്സഡ്-യൂസ് ഡെവലപ്പ്മെന്റുകളിൽ ഒന്നായ ഹൈലൈറ്റ് സിറ്റിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ഒളിമ്പസിനെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് ബിസിനസ് പാർക്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഹഗ് എ മഗ്’ കോഫി ഷോപ്പ്, 8 സ്ക്രീനുകളുള്ള പലാക്സി സിനിമാസ് എന്നിവയെല്ലാം തൊട്ടടുത്ത് ലഭ്യമാണ്. കൂടാതെ, ‘കോംപസ്’, ക്ലബ് 6ടി6 പോലുള്ളവ പ്രത്യേക റിജുവനേഷൻ സ്ഥലനങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്. 65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹൈപ്പർമാർക്കറ്റും ഹൈലൈറ്റ് മാളിലുണ്ട്. നിലവിൽ 2,000-ത്തിലധികം അപ്പാർട്ട്മെന്റുകൾ  ഹൈലൈറ്റ് സിറ്റിയിലുള്ളത്.

കോഴിക്കോട്ട് പ്രീമിയം റസിഡൻഷ്യൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ സ്ഥിരതയാണ് ഈ പുതിയ കൈമാറ്റവും അടിവരയിടുന്നത്. അടുത്തിടെ ‘ഹൈലൈറ്റ് സൈപ്രസ്’, ‘ഹൈലൈറ്റ് പട്രാസ്’ എന്നീ രണ്ട് പ്രധാന പദ്ധതികളും ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചെറിയ പട്ടണങ്ങളെയും വളർന്നുവരുന്ന ടയർ 3 വിപണികളെയും ലക്ഷ്യമിട്ട് ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിച്ച പുതു റീട്ടെയിൽ ആശയമായ ‘ഹൈലൈറ്റ് കൺട്രിസൈഡ്’ പദ്ധതി ചെമ്മാട് ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഹൈലൈറ്റ് മാൾ മാതൃകയുടെ കൂടുതൽ അനുയോജ്യമായ ഒരു പതിപ്പായ ഇത് മികച്ച റീട്ടെയിൽ, ഡൈനിംഗ്, വിനോദ അനുഭവങ്ങൾ ചെറു നഗരങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

Spread the News

Leave a Comment

IMG 20260806 WA0051