anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി സൗഹൃദ സംഗമം സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി: സമൂഹത്തിൽ സൗഹൃദവും പരസ്പര സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരി ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി സൗഹൃദ സംഗമം സംഘടിപ്പിച്ചു. മത, സാമൂഹിക, രാഷ്ട്രീയ ഭേദമന്യേ ചെർപ്പുളശ്ശേരിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്ത് പരസ്പരം പരിചയപ്പെടുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിവിധ വിശ്വാസങ്ങളും രാഷ്ട്രീയ നിലപാടുകളും പുലർത്തുന്നവർക്ക് പരസ്പരം അടുത്തറിയാനും സൗഹൃദം ശക്തിപ്പെടുത്താനും സംഗമം അവസരമായി.IMG 20260904 WA0115

ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി. ഹംസ സ്വാഗതം പറഞ്ഞു. ടൗൺ ജുമാ മസ്ജിദ് ഇമാം ജാബിർ നദ് വി സൗഹൃദ സന്ദേശം നൽകി.ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ജംസിയ കെടി , നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും പരിപാടിയിൽ പങ്കെടുത്തു. പരസ്പര ബഹുമാനവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം സൗഹൃദ സംഗമങ്ങൾ സമൂഹത്തിൽ കൂടുതൽ സ്നേഹവും ഐക്യവും വളർത്താൻ സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.സൗഹൃദ സംഭാഷണങ്ങൾക്കും പരസ്പര പരിചയപ്പെടലിനും ശേഷം സ്നേഹവിരുന്നോടുകൂടിയാണ് പരിപാടി സമാപിച്ചത്.പരിപാടിക്ക് നാസർ. ടി. ഹംസ. പി, അഷറഫ്. പി മുഹമ്മദ് ഷാ. എം അൻവർ എൻ.കെ   എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051