anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആശുപത്രിയിലെ ‘സ്നേഹപൂർവ്വം CPIM’ സായാഹ്ന ഭക്ഷണ വിതരണം നാലാം വാർഷികത്തിലേക്ക്

IMG 20260831 WA0219

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി സായാഹ്ന ഭക്ഷണം നൽകുന്നതിനായി സിപിഐ(എം) ചെർപ്പുളശ്ശേരി ലോക്കൽ കമ്മിറ്റി ആരംഭിച്ച ‘സ്നേഹപൂർവ്വം CPIM’ പദ്ധതി നാലുവർഷം പൂർത്തിയാക്കുന്നു.

ചെർപ്പുളശ്ശേരിയിലെ പൊതുരംഗത്തെ സൗമ്യമുഖവും മുൻ ബാങ്ക് ഡയറക്ടറും പഞ്ചായത്ത് അംഗവുമായിരുന്ന  കപ്പലത്തിൽ ഗോപാലന്റെ അനുസ്മരണാർത്ഥം 2022 സെപ്റ്റംബർ 5-നാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ നാലുവർഷമായി ആശുപത്രിയിലെ രോഗികൾക്കും അവർക്കൊപ്പം കഴിയുന്ന കൂട്ടിരിപ്പുകാർക്കും സായാഹ്ന ഭക്ഷണം വിതരണം ചെയ്തുവരികയാണ്.

പദ്ധതിയുടെ നാലാം വാർഷിക പരിപാടി നാളെ വൈകുന്നേരം 5.30ന് നടക്കും. സിപിഐ(എം) ഏരിയ സെക്രട്ടറി കെ. നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് സഖാവ് കപ്പലത്തിൽ ഗോപാലനെ അനുസ്മരിക്കും. നാലുവർഷം പൂർത്തിയാക്കിയ ശേഷവും ‘സ്നേഹപൂർവ്വം CPIM’ ഭക്ഷണവിതരണം തുടരുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സിപിഐ(എം) ചെർപ്പുളശ്ശേരി ലോക്കൽ കമ്മിറ്റി അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051