പെരിന്തൽമണ്ണ. തൂത പാലത്തിനടുത്ത് വച്ച് സൈക്കിളിൽ പോകുകയായിരുന്ന ചെറിയ കുട്ടിയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടുകാരാണ് കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഫോട്ടോ ഷെയർ ചെയ്തു സോഷ്യൽ മീഡിയ വഴി വാർത്തകൾ ചെയ്യുകയും കുട്ടിയെ തിരിച്ചറിഞ്ഞ് രക്ഷിതാക്കൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. പരിക്കേറ്റ കുട്ടി മൗലാന ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.