anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാതായ്ക്കര ശ്രീ. സുബ്രമണ്യസ്വാമിക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച തിടപ്പള്ളിയുടെ സമർപ്പണ ചടങ്ങ് ചൊവ്വാഴ്ച

പെരിന്തൽമണ്ണ. പാതായ്ക്കര ശ്രീ. സുബ്രമണ്യസ്വാമിക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച തിടപ്പള്ളിയുടെ സമർപ്പണ ചടങ്ങ് നടക്കുകയാണ്. നാലമ്പലത്തിനുള്ളിൽ ശ്രീകോവിൽ പോലെതന്നെ ഏറ്റവും പരിശുദ്ധിയോടെ പരിപാലിക്കപ്പെടുന്ന പവിത്രമായ സ്ഥാനമാണ് ഭഗവാനുള്ള നൈവേദ്യങ്ങൾ പാകം ചെയ്യുന്നതിനുള്ള  തിടപ്പള്ളി. അതുകൊണ്ടുതന്നെ തിടപ്പള്ളിയുടടെ സമർപ്പണത്തിന് ഏറെ പ്രാധാന്യമാണുള്ളത്.

തിടപ്പള്ളിയോടൊപ്പം പുതുതായി നിർമ്മിച്ച ഹോമകുണ്ഡത്തിൽ രാവിലെ നടക്കുന്ന ഗണപതിഹോമത്തോടുകൂടി തുടങ്ങുന്ന സമർപ്പണചടങ്ങുകൾക്ക് ഷേത്രം തന്ത്രി നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരിപ്പാട്  കാർമ്മികത്വം വഹിക്കുന്നതാണ്.

ഒരു മനുഷ്യായുസ്സിനിടെ അപൂർവ്വമായി മാത്രം കൈവരുന്ന അസുലസൗഭാഗ്യമായ ഈ പുണ്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ ഭക്തരേയും ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു…!

NB: പൂയ്യം നക്ഷത്രത്തിന് എല്ലാ മാസവും ക്ഷേത്രം തന്ത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ അഭീഷ്ടസിദ്ധിപൂജയും പൂജക്ക് ശേഷം പതിവുപോലെ പ്രഭാതഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

വഴിപാട് ബുക്കിംഗിനും , അന്വേഷണങ്ങൾക്കും വിളിക്കുക:

9846582272,
8921664283,
9349136980

Spread the News

Leave a Comment

IMG 20260806 WA0051