ചെർപ്പുളശ്ശേരി. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ നടത്തിയിരുന്ന ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ രജതജൂബിലി ആഘോഷ വർഷമായ ഈ കൊല്ലം ഡിസംബറിൽ നടത്തുന്ന ശ്രീമദ് ഭാഗവത നവാഹ സത്രത്തിൻ്റെ വിജയത്തിനായി ഭക്തജനങ്ങൾ നൽകുന്ന സംഭാവന സമർപ്പണത്തിൻ്റെ സ്വീകരണോദ്ഘാടനം ജന്മാഷ്ടമി നാളിൽ ക്ഷേത്രം ഊരാളൻ പുറയന്നൂർ മന കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ വൃന്ദാവനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സത്രക്കമ്മിറ്റി ചെയർമാൻ പറമ്പത്ത് രാമൻ കുട്ടിനായർ നവാഹസത്ര വിവരണ പ്രഭാഷണം നടത്തി. ബിജുമോൻ പന്തിരകുലം, രക്ഷാധികാരികളായ കൊച്ചുണ്ണി നായർ കൗസ്തുഭം, എം. കെ വിശ്വനാഥൻ , പറമ്പത്ത് ഗോവിന്ദൻ കുട്ടി നായർഎന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. പബ്ലിസിറ്റി കൺവീനർ
ഡോ. കെ അജിത് സ്വാഗതവും മാതൃസമിതി ഉപാധ്യക്ഷ പ്രൊഫസർ തങ്കമാളു നന്ദിയും പറഞ്ഞു.
ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മ വിശേഷാൽ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.
ക്ഷേത്രത്തിൽ പ്രസാദ ഊട്ടും വർണ്ണ ശമ്പളമായ നാമജപ ഘോഷയാത്രയും നടത്തി. നിരവധി ഉണ്ണിക്കണ്ണൻമാരും ഭക്തജനങ്ങളും പങ്കെടുത്ത നാമജപ ഘോഷയാത്രയ്ക്ക് കറോച്ചിക്കാവ് വനദുർഗാദേവി ക്ഷേത്രത്തിൽ സ്വീകരണം നൽകി.
ജയകുമാർ ഉല്ലാസ്,
കെ. പി മധു, മണികണ്ഠൻ എം പി ,
ഉണ്ണികൃഷ്ണൻ മങ്ങാട്ട്,
വാസു കിഴോപ്രത്തൊടി
ശ്രീജിത്ത് പി.കെ, കെ സതീഷ് കുമാർ, കെ കൃഷ്ണകുമാർ, രാജി ഭാസ്ക്കരൻ, പി. ബിനു എന്നിവർ നേതൃത്യം നൽകി.
കുട്ടികൾക്കായി പുരാണ പ്രശ്നോത്തരിയും നടത്തി.