തിരുവനന്തപുരം. ചിറയിൻകീഴ് എം എൽ എ യും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം. രമ്യ ഹരിദാസ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ. ഒരു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് രണ്ടു ചേരിയിൽ ആയിരുന്നു. ഇതിൽ ഒരു വിഭാഗം ജയിച്ചു കയറുകയും ചെയ്തു. ജയിച്ചവരെ അനുകൂലിച്ച രമ്യ ഹരിദാസിനെ മറ്റൊരു സംഘം കോൺഗ്രസുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏതായാലും രമ്യ ഹരിദാസിനെ ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.