വാണിയംകുളം: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വാണിയംകുളം TRKയിൽ വേറിട്ട അനുഭവമായി കുട്ടി അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. അധ്യാപകരുടെ വേഷമണിഞ്ഞെത്തിയ വിദ്യാർഥികൾ അധ്യാപകരായി മാറി പാഠഭാഗങ്ങൾ കൈകാര്യം ചെയ്തു. അധ്യാപകന്റെ ഉത്തരവാദിത്വവും മഹത്വവും നേരിട്ടറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ പരിപാടിയായിരുന്നു ഇത്.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി.കലാധരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മഞ്ജുള. പി.കെ ഉൾപ്പെടെയുള്ള അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.
അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന അധ്യാപകരുടെ സേവനവും സമർപ്പണവും ഓർമപ്പെടുത്തുന്നതോടൊപ്പം, അധ്യാപകന്റെ വേഷം സ്വയം ഏറ്റെടുത്ത് അനുഭവിച്ചറിയാനുള്ള അവസരമായി മാറിയ കുട്ടി അധ്യാപക ദിനാചരണം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.