anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കണ്ണന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപിയാശാൻ ….. ആദരവേകി ഗുരുവായൂർ ദേവസ്വം

1788616990140

ഗുരുവായൂർ. പിറന്നാൾദിനത്തിൽ കണ്ണന് മുന്നിൽകുചേലനായി കഥകളി ആചാര്യൻ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകർ നിറഞ്ഞ സദസ്സിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി ഗുരുവായൂർ ദേവസ്വം.

വെള്ളിയാഴ്ച രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയ ത്തിൽ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാൻ കുചേലവേഷമിട്ടത്. നിരവധിതവണ കൃഷ്ണസന്നിധിയിൽ കൃഷ്ണവേഷത്തിൽ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കുചേലവേഷം കാണാൻ ആസ്വാദകർ ഏറെയെത്തി.

കലാമണ്ഡലം കൃഷ്ണകുമാർ കൃഷ്ണനായി അരങ്ങിലെത്തി. രുക്‌മിണിയായി ചമ്പ ക്കുളം വിജയകുമാർ വേഷമിട്ടു. ഇരിങ്ങാല ക്കുട പാർവതി കലാകേന്ദ്ര മാണ് അരങ്ങൊരുക്കിയത്.

കഥകളി കഴിഞ്ഞ ഉടൻ ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥും ഭരണ സമിതി അംഗം  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ. ഒ വിമൽ.ജി.നാഥ് എന്നിവർ സന്നിഹിതരായി

Spread the News

Leave a Comment

IMG 20260806 WA0051