anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കലാമണ്ഡലം ഗിരിജാദേവിക്ക് സമ്മാനിച്ചു.

2026ലെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത നങ്ങ്യാർകൂത്ത്, കൂടിയാട്ടം ആചാര്യ കലാമണ്ഡലം ഗിരിജാ ദേവിയ്ക്ക് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ,ആരോഗ്യം വകുപ്പ് മന്ത്രി .കെ.മുരളീധരനാണ് പുരസ്കാരം സമ്മാനിച്ചത്.ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ആചാര – അനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ദേവസ്വം ഭരണസമിതികളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു..പുരസ്കാര സ്വീകർത്താവായ കലാമണ്ഡലം ഗിരിജാദേവിക്ക് മന്ത്രിആശംസ നേർന്നു. ചsങ്ങിൽ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് അധ്യക്ഷനായി. ജില്ലാ കളക്ടർ  ശിഖ സുരേന്ദ്രൻ വിശിഷ്ടrസാനിധ്യമായി പങ്കെടുത്തു. പുരസ്കാര നിർണയ സമിതി അംഗം ഉഷ നങ്ങ്യാർ പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തി. . ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ സന്നിഹിതനായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി സുരേഷ് കുമാർ ചടങ്ങിന് നന്ദിയും പറഞ്ഞു. പുരസ്കാര സ്വീകർത്താവായ കലാമണ്ഡലം ഗിരിജാദേവി മറുപടി പ്രസംഗം നടത്തി.

Spread the News

Leave a Comment

IMG 20260806 WA0051