anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിവാദങ്ങളെ അവസരമാക്കി ഇസ്‌ലാമിനെ അപഹസിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: വിസ്‌ഡം സ്റ്റുഡൻ്റ്സ്

പാലക്കാട്: വിവാദ പരാമർശങ്ങളും ചർച്ചകളും അവസരമാക്കി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപഹസിക്കാനുള്ള ശ്രമങ്ങളെ ആശയപരമായും വൈജ്ഞാനികമായും ചെറുക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രോഫ്കോൺ പ്രീ കോൺഫറൻസ് അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്ക് അർഹമായ പരിഗണനയും സുരക്ഷയും ഉറപ്പാക്കുന്ന മതമാണ് ഇസ്‌ലാം എന്നിരിക്കെ സ്ത്രീവിരുദ്ധത പരികൽപ്പിച്ച് നൽകുന്നത് അങ്ങേയറ്റം അപലപനീയമാണ്.
സ്ത്രീ സമൂഹത്തെ ശാക്തീകരിക്കാനെന്ന പേരിൽ നടക്കുന്ന പുരോഗമന നാട്യക്കാരുടെ വാണിജ്യവൽക്കരണ ശ്രമങ്ങളെ കരുതിയിരിക്കണം.
സ്ത്രീവിരുദ്ധ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന ലിബറൽ ചിന്താഗതികളെ വൈജ്ഞാനികമായി നേരിടാനും സ്ത്രീ സമൂഹം പ്രതിജ്ഞാബദ്ധമാകണം.
ചില മാധ്യമങ്ങൾ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങൾക്കെതിരെ സത്യസന്ധമായും മാന്യമായും പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണെന്നും ആശയപരമായ സംവാദമാണ് സമൂഹത്തിൽ നടക്കേണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 11 മുതൽ വാളയാർ അഹല്യ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 30-ാമത് ‘പ്രോഫ്കോൺ’ പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനം വിസ്‌ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സംസ്ഥാന സെക്രട്ടറി പി.യു സുഹൈൽ അധ്യക്ഷത വഹിച്ചു. സുമേഷ് അച്യുതൻ എം.എൽ.എ മുഖ്യാതിഥിയായി.
വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നൗഫൽ കളത്തിങ്കൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ റിഷാദ് അൽ ഹികമി, അബ്ബാസ് ഹാമിദ് കണ്ണൂർ, വിസ്‌ഡം ജില്ലാ ട്രഷറർ മുജീബ് കൊടുവായൂർ, ജോയിന്റ് സെക്രട്ടറിമാരായ മുജീബ് സലഫി, ടി.കെ സദഖത്തുള്ള, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി ബി അബ്ദുൽ മാജിദ്, വഹാബ് കടമ്പഴിപ്പുറം, ജെ.ഷാജഹാൻ, നൗഫൽ സുബൈർ, സാദിഖ്‌ അബ്ദുള്ള, ജെ ജാഫറലി, സൽമാൻ റഷീദ് ആനപ്പുറം, നൗഫൽ കള്ളിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
Spread the News

Leave a Comment

IMG 20260806 WA0051