ചെർപ്പുളശ്ശേരി: “ഖൽബിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തിൽ മീലാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹലോകം’ പരിപാടി ചെർപ്പുളശ്ശേരി നെല്ലായ നിലംപതിയിൽ പ്രൗഢമായി. വൈകുന്നേരം 4 മണിക്ക് നിലംപതി മദ്റസാ ഓഡിറ്റോറിയത്തിൽ എസ്.വൈ.എസ് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലത്തിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ സെക്രട്ടറി റശീദ് സഖാഫി പട്ടിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യ്തു. ജില്ലാ ദഅ്വ കാര്യ സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി ആമുഖ പ്രഭാഷണം നടത്തി.
ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന തിരുനബി പഠനമാണ് സ്നേഹലോകം പരിപാടിയിലൂടെ നടന്നത്. പ്രവാചക ജീവിതത്തിലെ വിവിധ പ്രമേയങ്ങളെ ആസ്പദമാക്കി സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, സിറാജുദ്ധീൻ സഖാഫി കൈപ്പമംഗലം, സൈതലവി പൂതക്കാട്, യഅ്ഖൂബ് പൈലിപ്പുറം, ശരീഫ് ചെർപ്പുളശ്ശേരി, റഫീഖ് കയ്ലിയാട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സോണിലെ 44 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിച്ചു. ചടങ്ങിൽ സൈതലവി മോളൂർ, അലി സഖാഫി മഠത്തിപ്പറമ്പ്,, മുഹമ്മദലി മുസ്ലിയാർ മാരായമംഗലം, അശ്റഫ് ചെർപ്പുളശ്ശേരി, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, സാലിഹ് മോളൂർ, ഉമർ സഖാഫി മാവുണ്ടിരി, ഉമർ സഖാഫി വീരമംഗലം, റശീദ് സഅദി ആറ്റാശേരി,നജീബ് അഹ്സനി, മുസ്തഫ സഖാഫി, സകരിയ സഅദി, കെ.എം. സഖാഫി, റസാഖ് അൽ ഹസനി, ഇർശാദ് ഹുസൈൻ, അശ്റഫ് ചളവറ, ശുഹൈബ് ചെർപ്പുളശ്ശേരി, സാലിഹ് സഖാഫി വീരമംഗലം, ശാഹിദ് മഠത്തിപ്പറമ്പ് ശാഹുൽ ഹമീദ് ആറ്റാശേരി പങ്കെടുത്തു.