anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തലമുറകളുടെ രക്ഷിതാവ് സി.എച്ച്. അബൂബക്കർ സാഹിബിന് വിട നൽകി നാട്. * സി.എച്ച് അബൂബക്കർ സാഹിബ് അന്തരിച്ചു

കരിങ്കല്ലത്താണി : പൂവത്താണിയിലെ ആദ്യകാല വ്യാപാരിയും പ്രമുഖ സാമൂഹിക- വിദ്യാഭ്യാസ പ്രവർത്തകനുമായ ചെമ്മല അബൂബക്കർ സാഹിബ് (84) നിര്യാതനായി. മലപ്പുറം ജില്ലയിലെ പുരാതനമായ പൂവത്താണി എ.എം.യു.പി സ്കൂളിന്റെ ദീർഘകാല മാനേജറായ ഇദ്ദേഹം ദീർഘകാലം പൂവത്താണി മഹല്ല് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ചെമ്മല ഹൈദ്രസ് ഹാജിയാണ് പിതാവ്.

പ്രദേശത്തെ കച്ചവട രംഗത്തും വിദ്യാഭ്യാസ പുരോഗതിയിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. പ്രദേശത്തെയും സ്കൂളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാവെന്ന നിലയിൽ അവരോട് വലിയ സ്‌നേഹവും വാത്സല്യവും പുലർത്തിയ ഇദ്ദേഹം, കുട്ടികളുടെ കായിക രംഗത്തെ മികവിന് പ്രോത്സാഹനം നൽകുകയും അവരുടെ സന്മാർഗിക വളർച്ചയിലും വ്യക്തിത്വ വികസനത്തിലും നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

പ്രായഭേദമന്യേ ചെറിയവരോടും വലിയവരോടും സൗഹൃദം പുലർത്തുകയും ഏവരോടും സൗമ്യമായി പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹം നാടിന്റെ വിദ്യഭ്യാസ പുരോഗതിയിൽ നിസ്തുല സേവനം ചെയ്ത വ്യക്തിയാണ്. നാടൊട്ടുക്കും വലിയ സൗഹൃദബന്ധങ്ങൾക്ക് ഉടമ കൂടിയായിരുന്നു.

ഭാര്യ : കാപ്പുപറമ്പിലെ നെല്ലായ പുത്തൻപീടികക്കൽ ഫാത്തിമ സുഹറ.
മക്കൾ : ആമിന, ഹൈദറാലി (അധ്യാപകൻ), ഡോ. അബ്ദുൽ അസീസ് (ഇഖ്‌റഅ് ഹോസ്പിറ്റൽ, കോഴിക്കോട്), അബ്ദുൽ ഷമീർ (അധ്യാപകൻ), ഫൈസൽ (അധ്യാപകൻ), നൗഫൽ (മലേഷ്യ), ഹസ്സൻ (നഴ്സ്, ഇംഗ്ലണ്ട്), ഖമറുന്നീസ (അധ്യാപിക), സൈഫുന്നിസ (അധ്യാപിക). മരുമക്കൾ : അബ്ദുൽ ജലീൽ പുത്തങ്കോട്ട് (മാനേജർ,എ.എൽ.പി.എസ് ആലിപ്പറമ്പ്), ബുഷ്‌റ, ഡോ.ഷറീന (ഇഖ്‌റഅ് ഹോസ്പിറ്റൽ, കോഴിക്കോട്), നൗഷജ (അധ്യാപിക), ആയിഷ റംല (അധ്യാപിക), സഫ്ന (അധ്യാപിക), ഷഹന പൊന്യാകുർശ്ശി (ഫാർമസിസ്റ്റ്, പെരിന്തൽമണ്ണ), അക്ബർ കാറൽമണ്ണ (സൗദി അറേബ്യ), ഷബീർ പുത്തൂർ (യു.എ.ഇ).
അധ്യാപകരായ മക്കളും മരുമക്കളും എല്ലാം പൂവത്താണി എ.എം.യു.പി സ്കൂളിൽ.

ഖബറടക്കം ഇന്ന് (07-09-2026 തിങ്കൾ) വൈകുന്നേരം 4.30-ന് പൊതിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Spread the News

Leave a Comment

IMG 20260806 WA0051