anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇവി ചാർജിംഗിന് 25 ശതമാനം ഇളവുമായി ടാറ്റ പവർ

ആലപ്പുഴ* : ഇന്ത്യയിലെ പ്രമുഖ സംയോജിത ഊർജ്ജ കമ്പനിയും ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയിലെ മുൻനിരക്കാരുമായ ടാറ്റ പവർ, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ ഇവി ഫാസ്റ്റ് ചാർജിംഗിന് 25 ശതമാനം പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ ഉത്സവകാല ഓഫറിലൂടെ, സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്ന ഇവി ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ചാർജിംഗ് സേവനങ്ങൾ ലഭ്യമാകും.

ആലപ്പുഴയിലെ പഗോഡ റിസോർട്ട്, ഹരിപ്പാടുള്ള സൗഗന്ധിക റെസിഡൻസി, നെട്ടൂരിലെ ലക്‌സൺ മോട്ടോഴ്‌സ്, എറണാകുളം മറൈൻ ഡ്രൈവിലെ വിവാന്ത, തുരുത്തിപ്പുറം ഡെയ്‌ലി അങ്ങാടി സൂപ്പർമാർക്കറ്റ്, തിരൂർ കെ.വി.ആർ ഓട്ടോമോട്ടീവ്, എടവണ്ണ വൺ സ്റ്റോപ്പ് ഓട്ടോമോട്ടീവ് എന്നീ എഴുകേന്ദ്രങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എല്ലാ ഇലക്ട്രിക് കാറുകൾക്കും അനുയോജ്യമായ രീതിയിലാണ് ഈ ഫാസ്റ്റ് ചാർജറുകൾ സജ്ജീകരിച്ചിരിക്കുന്നത്.
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ഇവി ഉപഭോക്താക്കൾക്ക് ചാർജിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് ടാറ്റ പവർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ വിശ്വസനീയമായ സേവനങ്ങൾ നൽകിക്കൊണ്ട് തങ്ങളുടെ ഇവി ഫാസ്റ്റ് ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

***

Spread the News

Leave a Comment

IMG 20260806 WA0051