പെരിന്തൽമണ്ണ. നിരന്തരം അപകടങ്ങൾ പതിവായ പാലക്കാട്-പെരിന്തൽമണ്ണ റൂട്ടിലെ തൂത മുതൽ ആനമങ്ങാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലിപ്പറമ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
സെപ്റ്റംബർ 11 ഓടെ റോഡ് നിർമ്മാണം ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ നജ്മുദ്ദീൻ ആനമങ്ങാട്, ഷാഹിദലി, ഷാഫി ചുങ്കത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം.. ആലിപ്പറമ്പ് മുസ്ലിം യൂത്ത് ലീഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു