anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന മാധ്യമ വാർത്ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ. ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിൽ നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ കമ്മീഷൻ അംഗം ബി മോഹൻകുമാറാണ് കേസെടുത്തത്.

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തപ്പോൾ അധ്യാപിക ക്രൂരമായി സംസാരിച്ചെന്നായിരുന്നു വാർത്ത.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Spread the News

Leave a Comment

IMG 20260806 WA0051