anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. പിതാവ് പോലീസ് പിടിയിൽ

അടിമാലി ഇരുമ്പുപാലം ഒഴുവത്തടത്ത് അബദ്ധത്തിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചെന്നു നിഗമനം:ഇരട്ട കുരുന്നുകൾക്ക് ദാരുണാന്ത്യം:പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് കസ്റ്റഡിയിൽ 

അടിമാലി :അടിമാലി ഇരുമ്പുപാലം ഒഴുവത്തടത്ത് 1 വയസു പ്രായമുള്ള രണ്ടു ഇരട്ട കുഞ്ഞുങ്ങൾ (ഇഹാൻ, റിഹാൻ ) വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടു.ഇരുമ്പുപാലം ഒഴുവത്തടം ചക്യേപ്പറമ്പിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരു വയസ് മാത്രം പ്രായമായ റൈഹാൻ ഇഹാൻ എന്നീ ഇരട്ട കുരുന്നുകൾക്കാണ് ദാരുണാന്ത്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയിലും മരണമടഞ്ഞു. ഉടനെ മറ്റ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആ കുഞ്ഞും മരിക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യമാണ് പിതാവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ഒഴുവത്തടം സിഎസ്സി പള്ളിയുടെ അടുത്തായി വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ ഇരട്ട കുട്ടികൾ ടിന്നർ കഴിച്ച് മരണപ്പെട്ടതായി പ്രാഥമിക നിഗമനം എന്ന് പോലീസ് പറയുന്നത്. കേസിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051