ചെർപ്പുളശ്ശേരി/ ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോണിനു കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് മഠത്തിപ്പറമ്പ് പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലി നെല്ലായ സെന്ററിൽ സമാപിച്ചു.
സമാപന ചടങ്ങിൽ എസ്. വൈ. എസ്. ചെർപ്പുളശ്ശേരി ജനറൽ സെക്രട്ടറി റഫീഖ് മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി.
ജില്ലാ, സോൺ നേതാക്കളായ സൈതലവി മോളൂർ, അശ്റഫ് ചെർപ്പുളശ്ശേരി, ഉമർ സഖാഫി വീരമംഗലം, അലി സഖാഫി മഠത്തിപ്പറമ്പ്, സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ, ഹസൻ അൻവരി, മുഹമ്മദ് കുട്ടി മുസ്‌ലിയാർ ആയത്തച്ചിറ, സുലൈമാൻ ഹസനി, കബീർ ഹിശാമി, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ഇസ്ഹാഖ് ചളവറ,മുഹമ്മദലി സഖാഫി ചളവറ,കബീർ മാസ്റ്റർ ആറ്റാശ്ശേരി, റഫീഖ് സഖാഫി പാണ്ടമംഗലം, ഖാലിദ് അൽ ഹസനി പട്ടിശ്ശേരി, റസാഖ് മിസ്ബാഹി ആമയൂർ, മുഹമ്മദ്ശ മുസ്‌ലിയാർ, നജീബ് അഹ്സനി ചളവറ, , ഉമർ സഖാഫി മാവുണ്ടിരി, ഒ.കെ. മുഹമ്മദ് ബാവ മുസ്ലിയാർ മഠത്തിപ്പറമ്പ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.