മാരായമംഗലം കൈരളി ഗ്രന്ഥശാലയിൽ
ഗ്രന്ഥശാലാ ദിനം സമുചിതമായി ആചരിച്ചു.
ഗ്രന്ഥശാല പ്രസിഡണ്ട് എം ശശികുമാർ പതാക ഉയർത്തി. അക്ഷര ദീപങ്ങൾ ഗ്രന്ഥശാലക്ക് ചുറ്റും പ്രകാശിപ്പിച്ചു.
മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും കലാകാരനുമായ മംഗലം മധുസൂദനനെ ആദരിച്ചു.
ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഐ ഷാജു അധ്യക്ഷത വഹിച്ചു. ഡോ. കെ അജിത്, എം. ഗിരീഷ്, പി മോഹൻദാസ്, വി പി ദിലീപ്, പി. ഉണ്ണികൃഷ്ണൻ , എം. കെ സുനീഷ്, കെ പ്രശാന്ത് എന്നിവർ സംസാരിച്ചു