anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശാസ്ത്രോത്സവം സംഘടിപ്പിച്ചു

വേങ്ങശ്ശേരി: എൻ.എസ്.എസ് ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ കെ. മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു.

സയൻസ് ക്ലബ് കൺവീനർ വി. വിദ്യ, വിദ്യാർത്ഥികളായ പി.ബി. ശിവാനി, കെ.എം. അമൃത, കെ.എസ്. നവ്യ എന്നിവർ ആശംസകൾ നേർന്നു. കെ.എം. അശ്വതി നന്ദി പ്രകാശിപ്പിച്ചു.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി വിവിധ പ്രദർശനങ്ങളും മത്സരങ്ങളും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നു. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മക കഴിവുകളും പ്രകടമാക്കുന്ന നിരവധി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

Spread the News

Leave a Comment

IMG 20260806 WA0051