ചെർപ്പുളശ്ശേരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ആശിർവാദ് കാ ദിയാ എന്ന പരിപാടിയുടെ ഭാഗമായി ചെർപ്പുളശ്ശേരിയിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷം സംഘടിപ്പിച്ചു. പ്രകാശ് കുറുമാപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ജയൻ അദ്ധ്യക്ഷത വഹിച്ചു.മോദിയുടെ ജനപ്രാതിനിധ്യത്തിന് 25 വർഷം തികയുന്നതിൻ്റെ കൂടെ ഭാഗമായി ഒരു മാസത്തെ വിവിധ പരിപാടികളായി സേവാ സങ്കൽപ് അഭിയാൻ ഇതോടൊപ്പം നടക്കുകയാണ്. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ, മോർച്ച മണ്ഡലം പ്രസിഡൻ്റുമാരായ എൻ.കവിത,അജിഷ് കുറുവട്ടൂർ,കെ .പി ഷിനോജ്, മറ്റ് നേതാക്കളായ വി.പി നാരായണൻകുട്ടി, വിജിഷ് നെല്ലായ,കെ.രാജീവ്, കെ.വിനിഷ്, കെ.മുരളി, വിശാഖ് മനു,ടി എ കവിത, വിജയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു