anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഉപതിരഞ്ഞെടുപ്പ്: വാർഡുകളിൽ 28 ന് പ്രാദേശിക അവധി

  പാലക്കാട്. സപ്തംബർ  28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാർഡുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു .ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിലും, സ്വീകരണ വിതരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി നിശ്ചയിച്ചിട്ടുള്ള സ്കൂളുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ 28, 29 തീയതികളിലും ജില്ലാ കളക്ടർ കെ. സുധീർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 28-ന് അവധിയായിരിക്കും .വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 26 വൈകിട്ട് 6 മുതൽ സെപ്റ്റംബർ 28 വോട്ടെടുപ്പ് ജോലികൾ തീരുന്നത് വരെയും, വോട്ടെണ്ണൽ ദിനത്തിലും വാർഡുകളിൽ മദ്യ നിരോധന ദിനമായി (ഡ്രൈഡേ) രിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051