anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അലി പയ്യനാടന്റെ കുടുംബത്തിന് കൈത്താങ്ങായി ബസ് ഉടമകളും തൊഴിലാളികളും* `നാളെ നാല് ബസ്സുകൾ പ്രത്യേക സർവീസ് നടത്തും`

പെരിന്തൽമണ്ണ: അകാലത്തിൽ വിടപറഞ്ഞ ബസ് ജീവനക്കാരനായ അലി പയ്യനാടന്റെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി പെരിന്തൽമണ്ണയിലെ ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് നടത്തുന്ന സഹായധന സമാഹരണം തുടരുന്നു.

സെപ്റ്റംബർ 19-ന് ഒൻപത് ബസ്സുകൾ പ്രത്യേക സർവീസ് നടത്തി ₹2,62,552 സമാഹരിച്ചു. ഡീസൽ ചെലവ് കഴിച്ചുള്ള ബാക്കി തുക കുടുംബ സഹായ ഫണ്ട് കമ്മിറ്റിക്ക് കൈമാറി.

സെപ്റ്റംബർ 22-ന് ( നാളെ ) നാല് ബസ്സുകൾ കൂടി പ്രത്യേക സർവീസ് നടത്തും. ഇതിന് പുറമെ വരും ദിവസങ്ങളിലും ബസ്സുകൾ സർവീസ് നടത്തും. ആകെ ഇരുപതിലധികം ബസ്സുകൾ ഈ സഹായധന സമാഹരണത്തിന്റെ ഭാഗമായി സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ സർവീസുകളിൽ ബസ് ജീവനക്കാർ വേതനം വാങ്ങാതെയാണ് കുടുംബ സഹായത്തിനായി സഹകരിക്കുന്നത്. പെരിന്തൽമണ്ണയിലെ മറ്റു ബസ് ഉടമകളും കുറഞ്ഞത് ₹5,000 വീതം സഹായധനമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 22-ന് ( നാളെ ) സർവീസ് നടത്തുന്ന ബസ്സുകൾ

*അറഫ* — ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ – എടത്തനാട്ടുകര

*ക്യൂൻസ്* — പെരിന്തൽമണ്ണ – പട്ടാമ്പി

*C.T.C*— മലപ്പുറം – പെരിന്തൽമണ്ണ

*M.T.R* — പെരിന്തൽമണ്ണ – മേലാറ്റൂർ – കരുവാരകുണ്ട്

യാത്രക്കാർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ഈ ബസ്സുകളിൽ യാത്ര ചെയ്ത് സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ബസ്സുകൾ കാണുമ്പോൾ താൽപ്പര്യമുള്ളവർക്ക് ജീവനക്കാരെ സഹായധനം ഏൽപ്പിക്കാനും സൗകര്യമുണ്ടാകും.

*തിരൂരിലും കൊണ്ടോട്ടിയിലും സഹായധന സമാഹരണം നടന്നു*

തിരൂർ CITU ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14-ന് തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ സമാഹരണത്തിൽ ₹82,932 ലഭിച്ചു. കൊണ്ടോട്ടി CITU ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15-ന് നടത്തിയ സമാഹരണത്തിൽ ₹25,500 ലഭിച്ചു. ഇരു തുകയും കുടുംബ സഹായ ഫണ്ട് കമ്മിറ്റിക്ക് കൈമാറി.

അലി പയ്യനാടന്റെ കുടുംബത്തിന് കൈത്താങ്ങാകുന്ന ഈ കൂട്ടായ്മയിൽ സഹകരിക്കുന്ന എല്ലാ ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും നാട്ടുകാർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഷൗക്കത്തലി ഒ കെ ചെർപ്പുളശ്ശേരി

*പെരിന്തൽമണ്ണ ബസ് ഉടമകൾ & തൊഴിലാളി വാട്സ്ആപ്പ് ഗ്രൂപ്പ്*

Spread the News

Leave a Comment

IMG 20260806 WA0051