anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കിംസ് ഹെല്‍ത്ത് അല്‍ഷിഫയില്‍ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സെപ്റ്റംര്‍ 22 മുതല്‍ ഒക്ടോര്‍ 5 വരെ

പെരിന്തല്‍മണ്ണ: ലോക ഹൃദയ ദിനാചരണത്തിന്‍റെ ഭാഗമായി ഹൃദ്രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യ പരിശോധനകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കിംസ് ഹെല്‍ത്ത് അല്‍ഷിഫയില്‍ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്‍റെ ഭാഗമായി സൗജന്യ ഡോക്ടര്‍ പരിശോധനയും ഇ.സി.ജി പരിശോധനയും ലഭ്യമാകും. കൂടാതെ രക്തപരിശോധന, എക്കോ, ട്രെഡ്മില്‍ ടെസ്റ്റ് തുടങ്ങിയ പ്രധാന ഹൃദയ പരിശോധനകള്‍ക്ക് പ്രത്യേക ഇളവുകളും ലഭ്യമാക്കിയിട്ടുണ്ട്. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും ആവശ്യമായ തുടര്‍ചികിത്സ ഉറപ്പാക്കുന്നതിനും ക്യാമ്പ് സഹായകരമാകും. ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ആദ്യം ബുക്ക് ചെയ്യുന്ന 250 പേര്‍ക്കാണ് സൗജന്യ പരിശോധനാ സേവനങ്ങള്‍ ലഭ്യമാകുക.
ക്യാമ്പിനോടനുന്ധിച്ച് ഹൃദയാരോഗ്യം വിലയിരുത്തുന്നതിനായി പ്രത്യേക ഹൃദയ പരിശോധനാ ചെക്കപ്പ് പാക്കേജും കിംസ് ഹെല്‍ത്ത് അല്‍ഷിഫയില്‍ ലഭ്യമായിരിക്കും. ഹൃദയസംബന്ധമായ രോഗസാധ്യതയുള്ളവര്‍, കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍, പ്രായപൂര്‍ത്തിയായവര്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ആരോഗ്യനില വിലയിരുത്തുന്നതിനുള്ള അവസരമായി ക്യാമ്പിനെ പ്രയോജനപ്പെടുത്താം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ : 94465 15091, 9188940489.

Spread the News

Leave a Comment

IMG 20260806 WA0051