anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൃത്താലയിൽ യുവജന മുന്നേറ്റത്തിന് പുതിയ ദിശ; യൂത്ത് കൗൺസിലിൽ പുതിയ നേതൃത്വം പ്രഖ്യാപിച്ചു

തൃത്താല: യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയ്ക്ക് വ്യക്തമായ പ്രവർത്തനദിശ നൽകുന്നതിനുമായി തൃത്താല അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. വെള്ളിയാങ്കല്ല് നിളാതീരം എൻ.എഫ് ടവറിൽ നടന്ന കൗൺസിലിൽ യുവജന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന ‘വിഷൻ പേപ്പർ’ അവതരിപ്പിക്കുകയും പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും ചെയ്തു.

പാർട്ടി മണ്ഡലം പ്രസിഡന്റ് ഹനീഫ ചാലിപ്പുറം കൗൺസിൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അനീതികൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ യുവജനങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
യങ് ജില്ലാ ജോയിന്റ് കൺവീനർ ഫാത്തിമ ഷഹനാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ താഹിർ കൂനംമൂച്ചി സ്വാഗതം പറഞ്ഞു. യങ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗം നിസാർ അഹമ്മദ് ‘വിഷൻ പേപ്പർ’ അവതരിപ്പിച്ചു.
യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം, സംഘടനാപരമായ ഇടപെടൽ, ജനകീയ വിഷയങ്ങളിലെ സജീവ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതാണ് വിഷൻ പേപ്പർ.
തുടർന്ന് യങ് ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. യങ് ജില്ലാ കമ്മിറ്റി ജോയിന്റ് കൺവീനർ ഷാദിയ കൊപ്പം, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഷഹീർ ചാലിപ്പുറം, വുമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് സീനത്ത് ഹാരിസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യുവജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി സജീവമായി ഇടപെടാനും പ്രവർത്തനരംഗത്ത് ശക്തമായ നേതൃത്വം നൽകാനും കൗൺസിൽ ആഹ്വാനം ചെയ്തു.
യങ് ഡെമോക്രാറ്റ് തൃത്താല മണ്ഡലം പ്രസിഡന്റായി ഷഹീം അഷ്റഫിനെ തിരഞ്ഞെടുത്തു. തുടർന്ന് റാലിയോടുകൂടി കൗൺസിൽ സമാപിച്ചു.

മീഡിയ ഇൻചാർജ്:
സൽമാൻ ഫാരിസ്
9605802414

Spread the News

Leave a Comment

IMG 20260806 WA0051