പാലക്കാടൻ മെ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ‘ഒഴിയാതെ ‘ എന്ന ചലച്ചിത്രം ഏറ്റെടുത്തു കൊണ്ട് പ്രദർശനം വിജയകരമായി മുന്നേറുന്നു. കൊടുവായൂരിലെയും പരിസര ഗ്രാമങ്ങളിലെ പ്രദേശങ്ങളിലേയും സാധാരണക്കാരിൽ സാധാരണക്കാരായ
ഗ്രാമവാസികൾ ഈ ചരിത്രാഖ്യായിയിൽ പങ്കാളികളായി തങ്ങളുടെ മക്കളെയും കൂട്ടി തിയ്യറ്ററുകൾ കയറി പ്രദർശനം വൻ വിജയമാക്കി മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുന്നു.
അമ്പതു കൊല്ലം മുൻപ് അടിയന്തിരാവസ്ഥക്കാലത്ത് കൊടുവായൂർ സ്കൂളിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്ത ‘ ഒഴിയാതെ ഇതിനോടകം തന്നെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു.
അമ്പതു കൊല്ലം മുമ്പിലെ കിഴക്കൻ പാലക്കാട്ടിന്റെ നേർക്കാഴ്ച ഒരു ചലച്ചിത്രകാവ്യത്തിലൂടെ അനുഭവഭേദ്യമാക്കാൻ അതിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
പിറകെ നടക്കുന്ന കാലമായി”ഒഴിയാതെ” ഒഴിയാതെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.
മേതിൽ കോമളൻ കുട്ടി
സെക്രട്ടറി
ഇൻസൈറ്റ്