ചെർപ്പുളശ്ശേരി :വിമൻസ് ഇനിഷ്യേറ്റീവ് ടു നേർച്ചർ ഗ്രോത്ത് ഓഫ് സൊസൈറ്റി ( വിങ് സ് )പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രത്തിൽ പ്രൊഫഷണൽ യുവതികൾക്കായി പബ്ലിക് സ്പീക്കിങ്ങിൽ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.ടി.ജംസിയ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ഡോ: ശബാന അധ്യക്ഷത വഹിച്ചു .അഡ്വ: മറിയം. എ. റഹ്മാൻ സംസാരിച്ചു. ഡോ: ഹിഷാം ഹൈദർ ശില്പശാലക്ക് നേതൃത്വം നൽകി. ഇർഫാന അനീസ് സ്വാഗതവും ഹസ്ന ഹംസ നന്ദിയും പറഞ്ഞു.